
ഉപ്പു തൊട്ടു കർപ്പൂരം വരെ എത്രയെത്ര പദാർത്ഥങ്ങൾ. അവയ്‌ക്കോ, എത്ര വ്യത്യസ്‌തമായ സ്വഭാവങ്ങൾ. അവയെ കാണാം, പഠിക്കാം, അവ കൊണ്ടു കളിക്കാം. ആ കളികളിലൂടെ രസതന്ത്രപഠനം ആവേശകരവുമാക്കാം. അതിന് കുട്ടികളെ സഹായിക്കുന്നു ഈ പുസ്തകം.

അധ്യാപകന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയും നൂറായിരം പ്രശ്നങ്ങളുടെ പ്രതീകമാണ്. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ ശ്രദ്ധാപൂർവം ശ്രവിക്കാനും കുട്ടികൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് എങ്ങനെ കഴിയുമെന്ന് പ്രായോഗികചിന്തകളുടെ അകമ്പടിയോടെ ഈ പുസ്തകം പറഞ്ഞുതരുന്നു.

പ്രസംഗമെന്ന കലയെ പരിചയപ്പെടുത്തുന്നു പ്രൊഫ എസ് ശിവദാസ് ഈ മനോഹരമായ പുസ്തകത്തിലൂടെ. നിരവധി ചിത്രങ്ങളും മാതൃകാപ്രസംഗങ്ങളും. കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട ഈ പുസ്‌തകം പ്രസംഗകലയിൽ വൈദദ്ധ്യം നേടാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കും ഏറെ പ്രയോജനപ്പെടും.

സൗന്ദര്യപ്പിണക്കങ്ങളിൽ നിന്നാരംഭിക്കുന്ന അകൽച്ച ഒടുവിൽ അവരെ ഒരുൾക്കടലിന്റെ ഇക്കരെയും അക്കരെയുമാക്കിത്തീർക്കുന്നു. അത്രയ്‌ക്കകന്നു പോയവർക്കിടയിൽ മറ്റൊരു നിസ്സഹായത രൂപം കൊള്ളുന്നു: എങ്ങനെ അടുക്കും? എങ്ങനെ വേർപിരിയും? തക്കസമയത്ത് പറയാത്ത വാക്ക് പിന്നെ ജീവിതത്തിനു മേൽ തുളഞ്ഞുകയറും.

ജീവിതത്തിന്റെ ദുരൂഹസന്ധികളിൽ പീഢിപ്പിക്കപ്പെടുന്ന മനുഷ്യാവസ്ഥകളിലൂടെ ആധുനികതയുടെ പ്രവാചകൻ നടത്തുന്ന സർഗതീർത്ഥാടനം. മഴനിഴൽപ്രദേശമായി മാറുന്ന ആസക്തികളുടെ തിരയിളക്കം നിറഞ്ഞുനിൽക്കുന്ന കാക്കനാടന്റെ നോവൽ.

മലയാളത്തിന്റെ കവിഗന്ധർവൻ വയലാർ രാമവർമയുടെ ആത്മകഥാസ്‌പർശമുള്ള ഡയറിക്കുറിപ്പുകൾ. അദ്ദേഹത്തിന്റെ വായനക്കാർക്ക് ഏറെക്കുറേ അപരിചിതമായിരുന്ന കവിയുടെ കർമവഴികൾ ഈ കുറിപ്പുകളിലൂടെ വെളിവാക്കപ്പെടുന്നു. ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന പുസ്‌തകത്തിന്റെ സങ്കീർത്തനം പതിപ്പ്.