STORIES

ആരാ എന്റെ പാവക്കുട്ട്യേ തീയിലിട്ടേ

aara-ente-pavakkuttye

മനുഷ്യൻ അനുഭവിക്കുന്ന അന്യതാബോധത്തിന്റെയും നിസ്സഹായതയുടെയും ഉൾക്കാഴ്‌ചകളായിത്തീരുന്ന കഥകൾ. കാലവും ആസുരശക്തികളും ചേർന്ന് മനുഷ്യനെ ഏകാകിയും പരാജിതനുമാക്കിത്തീർക്കുന്നതിന്റെ ഭാവശില്പങ്ങൾ. പെരുമ്പടവത്തിന്റെ ഏറ്റവും പുതിയ 14 കഥകളാണ് ഈ പുസ്‌തകത്തിൽ.

നുണയുടെ ക്ഷണികതകൾ തേടി

nunayude kshanikathakal thedi

എൻ മോഹനന്റെ അഞ്ച് കഥകൾ. ‘നമ്മുടെ യാന്ത്രികസംസ്കാരത്തിന്റെ അധികാരപത്രത്തിനെതിരേ സമർപ്പിക്കപ്പെട്ട കേരളീയ ഗ്രാമസമുദായ സംസ്കാരത്തിന്റെ വീക്ഷണവും വരപ്രസാദവും എന്ന നിലയിലാണ് ഈ ഗ്രന്ഥത്തിലെ കഥകൾ വായിച്ചതെന്ന്’ അവതാരികയിൽ കെ പി അപ്പൻ.

ഒ എൻ വിയുടെ കഥ: ബലി

bali

പണ്ട് പഠിപ്പിച്ചിരുന്ന കോളജിന്റെ അങ്കണത്തിൽ ‘ബാച്ച്‌ലേഴ്‌സ് റ്റിയേഴ്‌സ്’ എന്നു പേരുള്ള ഒരു ചെടിയുണ്ടായിരുന്നു. വെളുത്ത പൂവിന്റെ അറ്റത്ത് ചോരത്തുള്ളി പോലൊരു തുടുപ്പ്. ഈ കഥയ്‌ക്ക് ആ പേരിടാനാണാദ്യം തോന്നിയത്. ഇപ്പോഴും തോന്നാറുണ്ട്, അതാകാമായിരുന്നില്ലേ ഈ കഥയ്‌ക്കിങ്ങിയ പേരെന്ന്!

കാലപ്പഴക്കം

kalappazhakkam-m

കാക്കനാടന്റെ ആദ്യകാല കഥകള്‍. 1963-ല്‍ പുറത്തുവന്ന കച്ചവടം എന്ന കഥാസമാഹാരവും പില്‍ക്കാലത്ത് വന്ന യുദ്ധാവസാനം എന്ന പുസ്തകവും ഒന്നിച്ച് വായനക്കാര്‍ക്കുഇ മുന്നില്‍ എത്തുകയാണ് ഈ പുസ്തകത്തിലൂടെ. 15 കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.

പെരുമ്പടവത്തിന്റെ പ്രിയകഥകള്‍

പെരുമ്പടവം ശ്രീധരന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ഒരിക്കലൊരു അഭിമുഖത്തില്‍ ഒരു സ്നേഹിതന്‍ എന്നോടു ചോദിച്ചു, നിങ്ങളുടെ കഥകളില്‍ നിങ്ങള്‍ എത്രത്തോളമുണ്ടെന്ന്. ഞാന്‍ അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്: എന്റെ കഥകള്‍ ഇടിച്ചുപിഴിയുമ്പോള്‍ കിട്ടുന്നതെന്തോ അതാണ് ഞാന്‍. ആമുഖക്കുറിപ്പില്‍ പെരുമ്പടവം എഴുതുന്നു.

കടല്‍ ഒരു നദിയുടെ കഥയാണ്

മനുഷ്യന്‍ ഗോപ്യമാക്കി വയ്ക്കാന്‍ ശ്രമിക്കുന്ന ആധുനികാനുഭവങ്ങള്‍ ആകാശത്തു പ്രകാശമാനമാക്കി പ്രത്യക്ഷപ്പെടുത്തുന്ന രചനാതന്ത്രം. കഥയുടെ രസതന്ത്രം അറിയുന്ന കലാകാരനും ചലച്ചിത്രകാരനുമായ മധുപാലിന്റെ പത്ത് കഥകള്‍.