STORIES

ബൈലൈന്‍

പതിനെട്ടു മാധ്യമപ്രവര്‍ത്തകരുടെ കഥകളുടെ സമാഹാരമാണ് ബൈലൈന്‍. പത്രപവര്‍ത്തകന്‍ കൂടിയായ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്റെ മുഖക്കുറിപ്പുള്ള പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീജിത് കെ വാരിയര്‍. രേഖാചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്ന മോത്തിയും മാധ്യമപ്രവര്‍ത്തക തന്നെ.

രണ്ടു സങ്കടങ്ങള്‍ കണ്ടുമുട്ടുമ്പോള്‍

2skandumuttumpolm

പെരുമ്പടവം ശ്രീധരന്റെ പത്തൊമ്പതു കഥകളുടെ സമാഹാരം. ഒരു സംഭവകഥയെ ആസ്‌പദമാക്കി എഴുതിയതാണ് ഇതിലെ ആദ്യ കഥയായ രണ്ടു സങ്കടങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ . ഈ കഥയിലെ കഥാപാത്രങ്ങളും പെരുമ്പടവും തമ്മില്‍ കണ്ടു മുട്ടിയതിനെ കുറിച്ച് കേരളകൌമുദിയില്‍ വന്ന ലേഖനം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.