MEMOIRS

എന്റെ ബേബിച്ചായൻ

Ente Babychayan

എഴുത്തുകാരന്റെ സഹധർമിണിയിൽ നിന്ന് എഴുത്തിന്റെ സഹചാരിയായി മാറിയ അമ്മിണി കാക്കനാടൻ, പ്രിയപ്പെട്ട ബേബിച്ചായനോടൊപ്പമുള്ള നാലര പതിറ്റാണ്ട് പിറകോട്ടു വായിക്കുന്നു. ഓർമകളുടെ ഈ ആൽബത്തിൽ മലയാളത്തിന്റെ സാഹിത്യ, സാംസ്കാരിക പരിച്ഛേദം തെളിമയോടെ വായിക്കാം; ഒപ്പം ഒരു പച്ച മനുഷ്യന്റെ ജീവിതപ്പാതയും.

മുഖച്‌ഛായ

Mukhachaya

കാലത്തിന്റെ കണ്ണാടിയിൽ ഓരോ മുഖവും ഓരോ കാലഘട്ടത്തിന്റെ ഛായയാണ്. കേരളീയതയുടെ പരിഛേദമാണ് ഈ മുഖങ്ങൾ. ഒരു വ്യാഴവട്ടത്തിനിടെ ശ്രീജിത്ത് കെ വാര്യർ മലയാള മനോരമയിൽ എഴുതിയ 27 വ്യക്തിരേഖകളുടെ സമാഹാരം. തോമസ് ജേക്കബിന്റെ മുഖക്കുറിപ്പ്.

ഒരു കവിയുടെ ഡയറി

oru kaviyude diary

മലയാളത്തിന്റെ കവിഗന്ധർവൻ വയലാർ രാമവർമയുടെ ആത്മകഥാസ്‌പർശമുള്ള ഡയറിക്കുറിപ്പുകൾ. അദ്ദേഹത്തിന്റെ വായനക്കാർക്ക് ഏറെക്കുറേ അപരിചിതമായിരുന്ന കവിയുടെ കർമവഴികൾ ഈ കുറിപ്പുകളിലൂടെ വെളിവാക്കപ്പെടുന്നു. ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന പുസ്‌തകത്തിന്റെ സങ്കീർത്തനം പതിപ്പ്.

ഓർമയിലെ നിലാക്കീറുകൾ

ormayile nilakeerukal

ജീവിതധന്യതകളുടെ ഒരു നിധിപേടകം കവി തുറക്കുന്നു. സ്നേഹാദരങ്ങൾ നിറഞ്ഞ സ്മരണകളുടെ നിലാവ് പൊഴിയുന്നു. ആർദ്രം, സൗമ്യം, ദീപ്‌തം! ഭീഷ്‌മ സാഹ്നി മുതൽ സാംബശിവൻ വരെ 18 പ്രതിഭാശാലികൾ കവി ഒ എൻ വി കുറിപ്പിന്റെ ഓർമകളിൽ പുനർജനിക്കുന്നു.

ജീവിതയാത്രയില്‍ എനിക്കൊപ്പം

jeevithayathrayil enikkoppam

വഴി കാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. മലയാളകവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഗന്ധമാര്‍ന്നവയാണവ.

ബഷീറിന്റെ ആകാശങ്ങള്‍

എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം ഒരു ആകസ്മികതയാണ്. ഇങ്ങനെ ഒന്ന് നേരത്തെ എന്റെ സങ്കല്പത്തില്‍ ഉണ്ടായിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീറീനെക്കുറിച്ച പലപ്പോഴായി ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ ബഷീറിന്റെ ആകാശങ്ങള്‍ ഉണ്ടായി. ആമുഖക്കുറിപ്പില്‍ പെരുമ്പടവം ശ്രീധരന്‍ എഴുതുന്നു. ബഷീ‍റിന്റെ കത്തുകളും ഇതിലുണ്