MEMOIRS

ഓര്‍മകളുടെ സുഗന്ധം

“ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍, പ്രായോഗികജീവിതത്തിലെ പരാജയങ്ങളെ പിന്‍‌തള്ളിക്കൊണ്ട്, ആദര്‍ശജീവിതത്തിന്റെ ഭാസുരമായ ഔന്നത്യത്തിലേക്ക് കടന്നുപോയ കാമ്പിശേരി എന്ന മനുഷ്യന്റെ സാന്നിധ്യം നാമറിയുന്നു..” അവതാരികയില്‍ ഒ എന്‍ വി.

നടക്കാവുകളിലൂടെ

കാറ്റ് കടന്നുപോയതിന്റെ അടയാളങ്ങള്‍, മരുഭൂമി പോലും താളാത്മകമായി നെഞ്ചത്ത് കോറിയിടുന്നു. ജീവിതത്തിന്റെയും എഴുത്തിന്റെയും നടക്കാവുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സില്‍ കുറിക്കപ്പെട്ട ചില രേഖകളാണ് ഈ പുസ്തകം. ഒ എന്‍ വിയുടെ 16 കുറിപ്പുകള്‍.

അടൂര്‍ഭാസിക്കഥകള്‍

Reel ജീവിതത്തിലും Real ജീവിതത്തിലും നര്‍മം വിതറി കടന്നുപോയ നടനായിരുന്നു അടൂര്‍ ഭാസി. എല്ലാറ്റിനെയും ഒരു ചിരിയോടെ കണ്ടിരുന്ന ആ മഹാനടന്റെ ജീവിതത്തിലെ നര്‍മനിമിഷങ്ങള്‍ അവതരിപ്പിക്കുകയാണ് ബി ഹരികുമാര്‍ ഈ ഓര്‍മപ്പുസ്തകത്തില്‍. വായിച്ചു തുടങ്ങിയാല്‍ തീരാതെ താഴെ വയ്ക്കാന്‍ കഴിയാത്ത രസകരമായ പുസ്തകം.

നളിനാക്ഷന്‍‌നായര്‍ക്ക് സ്നേഹപൂര്‍വം

തികച്ചും സാധാരണമായ ദൈനംദിന ജീവിതാവസ്ഥകള്‍ക്കിടയില്‍ നിന്നാണ് റോസ് മേരി വിസ്മയങ്ങള്‍ കണ്ടെത്തുന്നത്. അതൊരു വ്യക്തിയെക്കുറിച്ചാവാം, അല്ലെങ്കില്‍ ജീവിതയാത്രയില്‍ എന്നോ കടന്നുവന്ന ഒരു അനുഭവമാകാം.. എന്തു തന്നെയായാലും രചനയുടെ സത്യസന്ധതയും ഭാഷയുടെ സുതാര്യലാവണ്യവും ഈ അനുഭവക്കുറിപ്പുകളെ അനുവാചകനിലേക്ക് അടുപ്പിക്കുന്നു.