CHILDREN’S LITERATURE

കൊതിച്ചിക്കോതയുടെ പായസം

kothichikotayude payasam

ജന്തുലോകത്തെ ചിരിയും കരച്ചിലും കളിയും കാര്യവും ചാലിച്ചെടുത്ത രസികൻ കുട്ടിക്കഥകളുടെ പെട്ടിയുമായി വരുന്നതാരാ? നമ്മുടെ സിപ്പി മാമൻ തന്നെ! പെട്ടി തുറക്കാൻ റെഡിയായിക്കോളൂ.. വായിച്ചു രസിച്ചോളൂ. കുട്ടികൾക്ക് 16 കഥകളുമായി കൊതിച്ചിക്കോതയുടെ പായസം. ചിത്രീകരണം മധു.

ഗണിതം പഠിക്കാം മാജിക്കുകളിലൂടെ

Ganitham Padikkam Magicukaliloode

മാജിക്കുകളിലൂടെ കുട്ടികളെ ഗണിതം പഠിപ്പിക്കാനുള്ളതാണ് എം ആർ സി നായരുടെ ഈ പുസ്‌തകം. യഥാർത്ഥ മാജിക്കു പോലെ തന്നെ കാണികളെ അദ്ഭുതങ്ങളുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ഈ പുസ്‌തകത്തിലുള്ള 25 ഗണിത മാജിക്കുകളും.

പെണങ്ങല്ലേ പെണങ്ങല്ലേ പെണങ്ങുണ്ണി

Penangalle Penangalle Penangunni

ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് കുഞ്ഞുങ്ങളെ പിച്ച നടത്തിക്കുന്ന 51 കഥകളുടെ സമാഹാരം. കുഞ്ഞുങ്ങൾക്ക് തേൻതുള്ളികൾ പോലെ മധുരിക്കുന്ന ഈ പുസ്‌തകത്തിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മധു.

ജി വൈലോപ്പിള്ളി ഇടശ്ശേരി

g vylopilli edasery

മലയാള കവിതയിൽ ഋതുഭേദങ്ങൾ പകർന്നു നൽകിയ കവികളാണ് ജി ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും ഇടപ്പള്ളി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരരായിരുന്ന ഈ മഹാകവികളുടെ കാവ്യജീവിതങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.

കെമിസ്ട്രി പ്രോജക്റ്റുകൾ ആക്റ്റിവിറ്റികൾ

chemistry-projectukal

ഉപ്പു തൊട്ടു കർപ്പൂരം വരെ എത്രയെത്ര പദാർത്ഥങ്ങൾ. അവയ്‌ക്കോ, എത്ര വ്യത്യസ്‌തമായ സ്വഭാവങ്ങൾ. അവയെ കാണാം, പഠിക്കാം, അവ കൊണ്ടു കളിക്കാം. ആ കളികളിലൂടെ രസതന്ത്രപഠനം ആവേശകരവുമാക്കാം. അതിന് കുട്ടികളെ സഹായിക്കുന്നു ഈ പുസ്തകം.

പ്രസംഗം പഠിക്കാം മിടുക്കരാകാം

prasangam-padikkam

പ്രസംഗമെന്ന കലയെ പരിചയപ്പെടുത്തുന്നു പ്രൊഫ എസ് ശിവദാസ് ഈ മനോഹരമായ പുസ്തകത്തിലൂടെ. നിരവധി ചിത്രങ്ങളും മാതൃകാപ്രസംഗങ്ങളും. കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട ഈ പുസ്‌തകം പ്രസംഗകലയിൽ വൈദദ്ധ്യം നേടാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കും ഏറെ പ്രയോജനപ്പെടും.