HEALTH

ഹൃദ്രോഗം വന്നാലും വരാതിരിക്കാനും

Hrudrogam Vannalum Varathirikkanum

നമ്മുടെ ശരീരത്തിൽ ഏറ്റവും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന അവയവമാണ് ഹൃദയം. ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദയാഘാതം ഒഴിവാക്കാം. എന്നാൽ, ഹൃദയാഘാതമുണ്ടായാലോ? പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങളും ഇതിലുണ്ട്.

ലൈംഗികവിദ്യാഭ്യാസം വിദ്യാലയങ്ങളിൽ

Laimgika Vidyabhyasam Vidyalayangalil

ലൈംഗികപ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ നിരാശയിലും മനഃപ്രയാസത്തിലും കഴിയുന്ന നമ്മുടെ കുട്ടികളിൽ അനേകം തെറ്റിദ്ധാരണകളും ഒട്ടേറെ സംശയങ്ങളുമുണ്ട്. ഈ തെറ്റിദ്ധാരണകൾ തിരുത്തപ്പെടണം. സംശയങ്ങൾ ദൂരീകരിക്കപ്പെടണം.

മനസ്സ് എന്ന പ്രതിഭാസം

ഗുരു നിത്യചൈതന്യ യതിയുടെ ശ്രദ്ധേയമായ പഠനങ്ങളിലൊന്ന്. പഞ്ചജ്ഞാനേന്ദ്രിയങ്ങളിലും പഞ്ചകര്‍മ്മേന്ദ്രിയ സങ്കലിതമായി ഇരുന്നുകൊണ്ട് ഈ ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനത്വവും ക്രിയാകാരത്വവും ഉളവാക്കിക്കൊടുക്കുന്ന ചേതനാധാതുവാണ് മനസ്സെന്ന് ഗുരു പറയുന്നു.

സ്‌ത്രീ: കൌമാരം മുതല്‍ വാര്‍ധക്യം വരെ

sthree

സ്ത്രീയുടെ കൌമാരം മുതല്‍ വാര്‍ധക്യം വരെയുള്ള കാലയളവില്‍ നേരിടേണ്ടി വരുന്ന വിവിധ ഘട്ടങ്ങളിലെ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേരിടുന്നതിന് വിവിധ തലത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളേക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളേക്കുറിച്ചും വിവരം തരുന്ന ഒരു വിജ്ഞാനകോശം.

ഹൃദ്രോഗം കേരളീയരില്‍

“ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്ന ആഹാരരീതി, പുകവലി, കൊളസ്‌ട്രോള്‍ കൂട്ടുന്ന ജീവിതശൈലി, വ്യായാമരാഹിത്യം, മാനസികപിരിമുറുക്കം തുടങ്ങിയവയേക്കുറിച്ച് സമഗ്രമായി, ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു..” അവതാരികയില്‍ ഡോ. സി. കെ. രാമചന്ദ്രന്‍.