NEWS

അൻപതാം സങ്കീർത്തനം

Perumpadavom Sereedharan, Ashramam Bhasi

വായനയുടെ ഓണങ്ങളെത്ര കടന്നുപോയി…? അക്ഷരപ്പൂക്കളവുമായി പുതിയ വായനക്കാരെ വരവേറ്റുകൊണ്ടേയിരിക്കുന്നു, ‘ഒരു സങ്കീര്‍ത്തനം പോലെ. പത്തൊന്‍പതു കൊല്ലം മുന്‍പ് ഒരോണക്കാലത്തു പുറത്തുവന്ന്, ഈ ഓണക്കാലത്ത് അന്‍പതാം പതിപ്പിലെത്തുന്ന വായനയുടെ നിറക്കൂട്ട്.

പുസ്തകക്കവറിൽ 3D

3D Cover

ത്രിമാന പുറംചട്ടയുള്ള പുസ്തകം മലയാളത്തിൽ ആദ്യമായി ഇതാ പുറത്തുവന്നിരിക്കുന്നു. സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ പത്രം നമ്മുടെ മിത്രം എന്ന പുസ്തകത്തിനാണ് മലയാളത്തിലെ ആദ്യ ത്രീ ഡി പുറംചട്ട. സങ്കീർത്തനത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണിത്.

സങ്കീര്‍ത്തനമീ സൗഹൃദം

ആശ്രാമം ഭാസിയും പെരുമ്പടവം ശ്രീധരനും

1972ല്‍ തുടങ്ങി അഗാധമായ തലത്തിലേയ്ക്ക് വളര്‍ന്ന മുജ്ജന്മ സുകൃതം പോലെയുള്ള ആത്മബന്ധം. പെരുമ്പടവം ശ്രീധരനും പ്രസാധകന്‍ ആശ്രാമം ഭാസിയും തമ്മിലുള്ള ബന്ധത്തിന് അത്രയ്ക്ക് ആത്മാര്‍ത്ഥതയും ആഴവുമാണ്. ഒരിക്കല്‍പോലും കലഹിക്കാത്ത, തെറ്റിദ്ധരിക്കാത്ത ബന്ധം. പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള കരാറുകളില്‍ ഒപ്പിടാത്ത ബന്ധം.

ഒരു സങ്കീര്‍ത്തനം പോലെ നാല്പത്തിമൂന്നാം പതിപ്പില്‍

പെരുമ്പടവം ശ്രീധരന്റെ മാസ്റ്റര്‍പീസ് ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ നാല്പത്തിമൂന്നാം പതിപ്പ് പുറത്തിറങ്ങി. 12 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ കൃതി മലയാളപ്രസാധനരംഗത്ത് വീണ്ടും വീണ്ടും അദ്ഭുതങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. 130 രൂപയാണ് പുതിയ പതിപ്പിന്റെ വില.

പെരുമ്പടവത്തിന്റെ അന്‍പതാം പുസ്തകം പുറത്തിറങ്ങി

ONV and Madhupal releases Perumpadavathinte Priyakathakal

നിരൂപകരുടെ മംഗളപത്രം കൊണ്ടല്ല, വായനക്കാരുടെ ഹൃദയത്തിലാണ് പെരുമ്പടവം ശ്രീധരന്‍ വളര്‍ന്നതെന്ന് കവി ഒ എന്‍ വി കുറുപ്പ് അഭിപ്രായപ്പെട്ടു. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിലൂടെ പുറത്തു വരുന്ന പെരുമ്പടവം ശ്രീധരന്റെ അന്‍പതാം പുസ്തകം; പെരുമ്പടവത്തിന്റെ പ്രിയകഥകള്‍ കൊല്ലത്ത് പ്രകാശനം ചെയ്യുകയായിരുന്നു ഒ എന്‍ വി.

ബഷീറിന്റെ ആകാശങ്ങള്‍ പ്രകാശനം ചെയ്തു

പെരുമ്പടവം ശ്രീധരന്‍ രചിച്ച ബഷീറിന്റെ ആകാശങ്ങള്‍ തിരുവനന്തപുരത്ത് പ്രകാശിപ്പിക്കപ്പെട്ടു. ആദ്യപ്രതി റോസ്മേരിക്ക് നല്‍കിക്കൊണ്ട് സുഗതകുമാരിയാണ് പ്രകാശനം നിര്‍വഹിച്ചത്. പെരുമ്പടവം ശ്രീധരന്‍ ബഷീറിനെക്കുറിച്ചെഴുതിയ ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളും ബഷീര്‍ അയച്ച കത്തുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.