NEWS

ഒരു സങ്കീര്‍ത്തനം പോലെ മുപ്പത്തെട്ടാം പതിപ്പില്‍‍

പെരുമ്പടവം ശ്രീധരന്റെ നോവല്‍ ഒരു സങ്കീര്‍ത്തനം പോലെ മുപ്പത്തെട്ടാം പതിപ്പ്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രകാശനം ചെയ്തു. 12 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ കൃതി മലയാള പുസ്തകപ്രസാധനരംഗത്ത് ഒരു അദ്ഭുതമാണെന്ന് മന്ത്രി പറഞ്ഞു.

പെരുമ്പടവത്തിന്റെ ക്ലിക്കില്‍ sankeerthanam.org തുടങ്ങി

Perumpadavam Sreedharan launches sankeerthanam.org

പെരുമ്പടവം ശ്രീധരന്റെ സ്വന്തം പ്രസാധകരായ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിന്റെ വെബ്‌സൈറ്റ് നിലവില്‍ വന്നു. ഉദ്‌ഘാടനം മറ്റാരുമല്ല, സാക്ഷാല്‍ പെരുമ്പടവം തന്നെ. 2009 ജൂണ്‍ 23-ന് തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍ മൌസ് അമര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മാസ്‌റ്റര്‍ പീസ് ഒരു സങ്കീര്‍ത്തനം പോലെ ഉള്‍പ്പടെയുള്ള കൃതികള്‍ സ്ക്രീനില്‍ തെളിഞ്ഞു.

അഭയത്തിന് 40 വയസ്

അഭയം

പെരുമ്പടവം ശ്രീധരന്റെ ആദ്യകാലത്തെ പ്രശസ്ത നോവലായ അഭയത്തിന് 40 വയസ്. അഭയത്തിന്റെ ജനപ്രിയതയിലൂടെയാണ് പെരുമ്പടവം നോവല്‍ രചനയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഭാവഗീതത്തിന്റെ ഭംഗിയുള്ള നോവല്‍ എന്ന് നിരൂപകര്‍ വാഴ്‌ത്തിയ അഭയം സിനിമയുമായി.