ESSAYS

മനസ്സ് എന്ന പ്രതിഭാസം

ഗുരു നിത്യചൈതന്യ യതിയുടെ ശ്രദ്ധേയമായ പഠനങ്ങളിലൊന്ന്. പഞ്ചജ്ഞാനേന്ദ്രിയങ്ങളിലും പഞ്ചകര്‍മ്മേന്ദ്രിയ സങ്കലിതമായി ഇരുന്നുകൊണ്ട് ഈ ഇന്ദ്രിയങ്ങള്‍ക്ക് ജ്ഞാനത്വവും ക്രിയാകാരത്വവും ഉളവാക്കിക്കൊടുക്കുന്ന ചേതനാധാതുവാണ് മനസ്സെന്ന് ഗുരു പറയുന്നു.

ഹൃദയരേഖ

നന്മകളൊക്കെ നഷ്ടപ്പെട്ട്, കാലവും ജീവിതവും തരിശായി തീരുന്ന ഒരവസ്ഥയില്‍ നിന്ന് ഏകാകിയായ ഒരാള്‍ തന്റെ ആകുലതകള്‍ പങ്കു വയ്ക്കുന്നു. ഓരോ വാക്കിന്മേലും സ്വന്തം ഹൃദയത്തിന്റെ ചിഹ്നം കൊത്തി വയ്ക്കുന്ന ഒരു എഴുത്തുകാരന്റെ ഉത്ക്കണ്ഠയും ക്ഷോഭവും വ്യസനവും വേവലാതിയുമൊക്കെ ഈ ലേഖനങ്ങളില്‍ വെളിവാകുന്നുണ്ട്.

ഞാനെഴുതുന്നതെന്തുകൊണ്ട്?

വളരെ വ്യത്യസ്‌തമായ വിഷയങ്ങളിലുള്ള സക്കറിയയുടെ ലേഖനങ്ങളാണ് ഈ പുസ്‌തകം. ഇതില്‍ മാധവിക്കുട്ടിയും മുട്ടത്തുവര്‍ക്കിയും വി കെ എന്നും എസ് കെ പൊറ്റെക്കാടുംകടന്നു വരുന്നു. മലബാറിലെ ശിക്കാറ്, എന്റെ രതിക്കഥയുടെ കഥ, എന്റെ പെണ്‍കഥകള്‍, ബൈബിളും ഞാനും, സുറയ്യ എന്ന നിമിത്തം എന്നിങ്ങനെ 24 ലേഖനങ്ങള്‍.

കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍

kkvarthamanangalm

പ്രശസ്‌ത കവി ഒ എന്‍ വി കുറുപ്പിന്റെ ലേഖന സമാഹാരമാണ് ഈ പുസ്‌തകം. നിത്യജീവിതത്തില്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ സംഭവങ്ങളാണ് ഈ ലേഖനങ്ങള്‍ക്ക് പ്രേരണയാകുന്നത്. പീഡിതബാല്യത്തിന്റെ വേദന നാമറിയണം, വിശക്കുന്നവന്റെ മുന്നില്‍ അന്നമാ‍കുക, അവാര്‍ഡും ആള്‍ക്കൂട്ടവും കലയുടെ മഹത്ത്വവും എന്നിങ്ങനെ 23 ലേഖനങ്ങള്‍.

അയോധ്യയിലേക്ക് ഇതിലേ

രാഷ്‌ട്രീയ സാംസ്കാരിക രംഗങ്ങളിലെ അധാര്‍മികതയ്‌ക്കെതിരേ ഒരു എഴുത്തുകാരന്‍ നടത്തുന്ന കുറ്റവിചാരണയാണ് ഈ പുസ്തകം. ഇടയ്‌ക്ക്‌, നമ്മുടെ ജീവിതത്തില്‍ നക്ഷത്രശോഭ നിറച്ച അപൂര്‍വ വ്യക്തിത്വങ്ങളേക്കുറിച്ചുള്ള ഓര്‍മകളും.