COOKERY

കഞ്ഞികൾ കറികൾ ചമ്മന്തികൾ

sumasivadas

പുത്തരിക്കഞ്ഞി, പാൽക്കഞ്ഞി, വിഷുക്കഞ്ഞി, ഇറച്ചിക്കഞ്ഞി, മരുന്നുകഞ്ഞി എന്നിങ്ങനെ പലതരം കഞ്ഞികൾ. തൊട്ടു കൂട്ടാനായി പലതരം ചമ്മന്തികളും അച്ചാറുകളും. കായ്‌ത്തോരൻ, കപ്പപ്പുഴുക്ക്, അസ്‌ത്രം തുടങ്ങി അറുപതിലേറെ വിഭവങ്ങൾ.

ബിരിയാണി മുതൽ തൈരുസാദം വരെ

biriyani

ബിരിയാണികൾ, പുലാവുകൾ, കിച്ച്ഡികൾ, റൈസുകൾ, പൊങ്കലുകൾ, കഞ്ഞികൾ. നാടൻ മറുനാടൻ പലനാടൻ റൈസ് വിഭവങ്ങൾ. ആധികാരികം, അതിലളിതം, അതീവഹൃദ്യം.

രുചിക്കൂട്ട്

Ruchikoottu

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. പ്രകൃതി കനിഞ്ഞു നൽകുന്ന ഇലകളും പൂക്കളും ഫലമൂലാദികളുമൊക്കെ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്ത് രുചിയേറുന്ന, എന്നാൽ ആരോഗ്യപ്രദമായ, വിഭവങ്ങൾ തയാറാക്കാം. ഭക്ഷണത്തോട് വിമുഖത കാണിക്കുന്നവരെപ്പോലും ഭക്ഷണപ്രിയരാക്കി മാറ്റുന്ന രുചിക്കൂട്ടുകളുടെ ഗ്രന്ഥമാണ് ചിത്രാ ശ്രീകുമാർ തയാറാക്കിയ രുചിക്കൂട്ട്.

ഇറച്ചിക്കറികൾ കട്‌ലറ്റുകൾ റോസ്റ്റുകൾ

Irachi Currykal Cutletukal Roastukal

ഉള്ളിക്കോഴിയും മരുന്നുകോഴിയും മുതൽ ഇറച്ചിവടയും മറാഠിമട്ടണും വരെ അതിരുചികരമായ മാംസവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. സുമ ശിവദാസ് തയാറാക്കിയ ‘ഇറച്ചിക്കറികൾ കട്‌ലറ്റുകൾ റോസ്റ്റുകൾ’ എന്ന പുസ്തകത്തിൽ ചിക്കൻ ഫ്രൈ, ചിക്കൻ തീയൽ, ഇംഗ്ലിഷ് ചിക്കൻ, പെപ്പർ ചിക്കൻ, ചിക്കൻ ബെയ്ക്ക്, ചിക്കൻ സ്റ്റ്യൂ, തൈര് മട്ടൺ കറി, റോഗൻ ജോഷ്, പാച്ചോരി, കോഴിക്കുമ്പളങ്ങ എന്നിങ്ങനെ 45 വിഭവങ്ങളുടെ കുറിപ്പുകളും നിരവധി പൊടിക്കൈകളുമുണ്ട്.

നാടൻ നസ്രാണിപാചകം

നാടൻ നസ്രാണിപാചകം

കേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന പാചകക്കുറിപ്പുകളുടെ സമാഹാരം. മീൻ, ഇറച്ചി, മുട്ട, വെജിറ്റേറിയൻ വിഭവങ്ങൾ, പ്രാതൽ, പലഹാരങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 72 രുചികരമായ വിഭവങ്ങളാണ് സ്വപ്ന തോമസ് അവതരിപ്പിക്കുന്നത്. കൂടാതെ, മുൻതലമുറയിൽ നിന്നു പകർന്നുകിട്ടിയ നിരവധി പൊടിക്കൈകളും.

പാചകം പഠിക്കാം പഠിപ്പിക്കാം

Pachakam Padikkam Padippikkam

പാചകം പഠിച്ചുതുടങ്ങുന്നവർക്ക് ഒരു കൈപ്പുസ്തകം. പ്രസിദ്ധ പാചകവിദഗ്ദ്ധയായ സുമ ശിവദാസ് തയാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിൽ അറുപതിലധികം വിഭവങ്ങൾ തയാറാക്കുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം നിരവധി പൊടിക്കൈകളും എളുപ്പവഴികളും.