COOKERY

ചപ്പാത്തികൾ ചപ്പാത്തിക്കറികൾ

Chapathikal Chapathi Currykal

വിവിധയിനം ചപ്പാത്തികൾ, ഫുൽക്കകൾ, ബൂരികൾ, ആലു മൂലി മേത്തി പറോട്ടകൾ, ഖുബ്ബൂസുകൾ, ഹമ്മസ് റൊട്ടികൾ, അനേക തരം ദാലുകൾ, സബ്‌ജികൾ, മിക്സഡ് സബ്‌ജികൾ, പനീർ കറികൾ എന്നിങ്ങനെ അറുപതിലേറെ വിഭവങ്ങളുടെ പാചകക്കുറിപ്പുകളുമായി സുമ ശിവദാസ്.

സിന്ദൂരപാചകം

Sindoorapachakam

സൂര്യ ടിവിയിലെ സിന്ദൂരം എന്ന പ്രശസ്തമായ സ്ത്രീകളുടെ പരിപാടിയിൽ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. വൈവിധ്യമാർന്ന ഈ പുസ്തകത്തിൽ 11 വിഭാഗങ്ങളിലായി നൂറിലധികം കുറിപ്പുകളുണ്ട്.

വീട്ടിലൊരു സദ്യ

Veettil Oru Sadya

പരിപ്പ്, പപ്പടം, സാമ്പാർ, കാളൻ, അടപ്രഥമൻ, പഴപ്രഥമൻ, അവിയലും തോരനും ഓലനും, പച്ചടിയും കിച്ചടിയും, ഉപ്പേരികൾ, ചിക്കൻ-പെപ്പർ-ജീര ഫ്രൈ, ഉള്ളിക്കോഴി, മട്ടൻ കറി, ബീഫ് ഉലർത്ത്, മീൻ കറികൾ, പ്രോൺസ് വട, ബിരിയാണി, മോരു കാച്ചിയത്, തൈര് പഴം പാനി, പുഡ്ഡിങ്ങുകൾ എന്നിങ്ങനെ അതീവരുചികരമായ നാടൻ വിഭവങ്ങളുമായി വീട്ടരൊരു സദ്യ ഒരുക്കാൻ ഇതാ ഒരു കൈപ്പുസ്തകം. വീട്ടിലെ സദ്യ വിശേഷപ്പെട്ട വിരുന്നാക്കുന്ന ഗ്രന്ഥം.

അപ്പങ്ങൾ അടകൾ കൊഴുക്കട്ടകൾ

Appangal Adakal Kozhukkattakal

മസാലക്കൊഴുക്കട്ട മുതൽ മധുരക്കൊഴുക്കട്ട വരെ, വത്സൻ മുതൽ പൂവട വരെ, ഉഴുന്നപ്പം മുതൽ ഉരുളിയപ്പം വരെ, മുറുക്കു മുതൽ മധുരസേവ വരെ.. 15 തരം കൊഴുക്കട്ടകളും 7 തരം അടകളും 14 തരം അപ്പങ്ങളും 20 തരം എണ്ണപ്പലഹാരങ്ങളും ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പുകൾ. കൃത്യമായ അളവുകൾ, സുമ ശിവദാസിന്റെ ലളിതമായ പാചകരീതികൾ.

ഉപ്പേരികൾ പാനീയങ്ങൾ പായസങ്ങൾ

Upperikal Paneeyangal Payasangal

മുപ്പതു പാനീയങ്ങൾ, പഴപ്രഥമൻ മുതൽ പാലടപ്രഥമൻ വരെ, ലെമൺ ടീ മുതൽ റൈസ് സൂപ്പ് വരെ, അനേകതരം ഉപ്പേരികൾ തുടങ്ങിയവ രുചികരമായി ഉണ്ടാക്കുന്നതിനുള്ള കിറുകൃത്യമായ പാചകരീതികൾ. സുമ ശിവദാസിന്റെ ലളിതവും സരസവുമായ വിവരണം.

മധുരപലഹാരങ്ങൾ പഴപലഹാരങ്ങൾ കേക്കുകൾ

മധുരപലഹാരങ്ങൾ പഴപലഹാരങ്ങൾ കേക്കുകൾ

17 മധുരപലഹാരങ്ങൾ, 11 പഴപലഹാരങ്ങൾ, 23 കേക്കുകൾ, പല തരം കുക്കീസ് തുടങ്ങിയവ രുചികരമായി ഉണ്ടാക്കുന്നതിനുള്ള കൃത്യമായ പാചകരീതികൾ. സുമ ശിവദാസിന്റെ ലളിതവും സരസവുമായ വിവരണം. കേക്ക് അലങ്കരിക്കലിനേക്കുറിച്ച് പ്രത്യേക വിഭാഗം.