NOVELS

ഡിലനോയ്‌യുടെ വാൾ

ചരിത്രത്തിലെ ഡിലനോയ്‌യിൽ നിന്ന് ഡിലനോയ്‌‌യുടെ വാളിലേക്കുള്ള ദൂരം ഭാവനയുടെയും ഫാന്റസിയുടെയും ഓരം ചേർന്നു നടക്കാൻ പ്രിയവായനക്കാരെ ക്ഷണിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവൽ.

ചുമർചിത്രങ്ങൾ

രാത്രിയുടെ ഏതോ വൈകിയ യാമത്തിൽ ചിട്ടപ്പെടുത്തിയ ദുർഗന്ധങ്ങളുടെ, ചിട്ടപ്പെടുത്തിയ ദുർമരണങ്ങളുടെ ഒരു ചുടലക്കളമായ ആശുപത്രിയിൽ അയാൾ, പ്രസാദ്, തന്റെ അറിവോ സമ്മതമോ കൂടാതെ രോഗിയായി എത്തുന്നു- തന്റെ ഏറ്റവും വന്യമായ സങ്കല്പങ്ങളിൽ പോലും കടന്നുവന്നിട്ടില്ലാത്ത ചിത്രം.

ഒരിടത്തുമില്ലാത്ത ഒരു നഗരം

oridathumilla oru nagaram

സൗന്ദര്യപ്പിണക്കങ്ങളിൽ നിന്നാരംഭിക്കുന്ന അകൽച്ച ഒടുവിൽ അവരെ ഒരുൾക്കടലിന്റെ ഇക്കരെയും അക്കരെയുമാക്കിത്തീർക്കുന്നു. അത്രയ്‌ക്കകന്നു പോയവർക്കിടയിൽ മറ്റൊരു നിസ്സഹായത രൂപം കൊള്ളുന്നു: എങ്ങനെ അടുക്കും? എങ്ങനെ വേർപിരിയും? തക്കസമയത്ത് പറയാത്ത വാക്ക് പിന്നെ ജീവിതത്തിനു മേൽ തുളഞ്ഞുകയറും.

മഴനിഴൽപ്രദേശം

Mazhanizhalpradesam

ജീവിതത്തിന്റെ ദുരൂഹസന്ധികളിൽ പീഢിപ്പിക്കപ്പെടുന്ന മനുഷ്യാവസ്ഥകളിലൂടെ ആധുനികതയുടെ പ്രവാചകൻ നടത്തുന്ന സർഗതീർത്ഥാടനം. മഴനിഴൽപ്രദേശമായി മാറുന്ന ആസക്തികളുടെ തിരയിളക്കം നിറഞ്ഞുനിൽക്കുന്ന കാക്കനാടന്റെ നോവൽ.

കാമ്പസ്

campus

അനുകമ്പയുടെയും കാരുണ്യത്തിന്റെയും ആകാശങ്ങൾ നഷ്‌ടപ്പെട്ട്, ചേക്കേറാൻ പ്രതീക്ഷകളുടെ ചെറുചില്ലകൾ പോലും ഇല്ലാതായ കാലത്ത്, വെളിച്ചത്തിന്റെ തുരുത്ത് തേടുന്ന പുതിയ തലമുറയുടെ ഹൃദയവ്യഥകളിലൂടെ ഒരു കഥായനം. പത്രപ്രവർത്തകനായ എം ബി സന്തോഷിന്റെ പുതിയ നോവൽ വായനയുടെ വശ്യഭംഗി കാട്ടിത്തരുന്നു.

കടല്‍ പോലെ കടല്‍

പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകല കൊണ്ട് അവിസ്‌മരണീയമായ രണ്ട് നോവലുകള്‍: സോദോം ഗൊമോറ, കറുത്ത നിലാവ്. കടല്‍ പോലെ ഇളകി മറിയുന്ന മനുഷ്യമനസ്സുകളെ അവതരിപ്പിക്കുന്ന ഇവ. പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പുതിയ പുസ്തകം.