NOVELS

ഒറ്റച്ചിലമ്പ്

ottachilampu-b

ഹൃദയതൃഷ്‌ണകളുമായി ഭക്തിയുടെയും വിശ്വാസത്തിന്റെയും ചുഴിയില്‍ വീണുപോയ ഒരു ആത്മാവിന്റെ ദുരന്തം. പെരുമ്പടവത്തിന്റെ മാന്ത്രികഭംഗിയുള്ള ആഖ്യാനകല അതിനൊരു പുരാവൃത്തത്തിന്റെ ഭംഗിയേകുന്നു. ഭക്തിയും കാമവും കെട്ടുപിണയുന്ന മനുഷ്യമനസ്സിന്റെ നോവല്‍ സ്വരൂപം.

ഇരുട്ടില്‍ പറക്കുന്ന പക്ഷി

iruttil-parakkunna-b

വരാനിരിക്കുന്ന ദുരന്തങ്ങളെ എങ്ങനെ തിരിച്ചറിയും? മനുഷ്യന്റെ വഴിയില്‍ വിധി അവനെ കാത്തുനില്‍ക്കുന്നു. ഇരുട്ടില്‍ പറക്കുന്ന പക്ഷിയില്‍, നിര്‍മലയുടെ ജീവിതം കാണുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് ആ യാഥാര്‍ഥ്യത്തിലേക്കാണ്. പെരുമ്പടവം ശ്രീധരന്റെ ഇരുട്ടില്‍ പറക്കുന്ന പക്ഷി, വെസ്‌പൃക്കാന എന്നീ ലഘുനോവലുകളുടെ സമാഹാരം.

കോഴി

kozhi-b

കിളിവാതില്‍ വഴി എത്തി നോക്കിയ അന്തര്‍ജ്ജനങ്ങള്‍ അന്തം വിട്ടു. ഇളംചൂടില്‍ തുളസിയിലകളിലെ മഞ്ഞുനീര്‍ക്കണങ്ങള്‍ ബാഷ്പീകരിക്കപ്പെടുന്ന പ്രഭാതത്തില്‍ കിഴക്കേമുറ്റത്ത് കാലന്റെ നിഴല്‍… കാക്കനാടന്റെ പ്രശസ്തമായ നോവലിന്റെ പുതിയ പതിപ്പ്.

ഏകാന്തവും നിഗൂഢവുമായ എന്തോ

enigoodavum-b

ആത്മബന്ധങ്ങള്‍ അറ്റുപോയ ഒരാളുടെ ജീവിതം ദുസ്സഹമായ യാതനയല്ലാതെ മറ്റെന്താണ്? ചെയ്യാത്ത കുറ്റത്തിനു വിചാരണ ചെയ്യപ്പെടുന്ന ഒരുവന്റെ നിസ്സഹായത. എവിടെയുണ്ട് അത്തരം അനുഭവങ്ങളിലൂടെ ജീവിതത്തില്‍ എപ്പൊഴെങ്കിലും കടന്നുപോയിട്ടില്ലാത്ത ഒരാള്‍? പെരുമ്പടവത്തിന്റെ ഏറ്റവും പുതിയ നോവല്‍.

കാക്കനാടന്റെ ലഘുനോവലുകള്‍

kakkanadante laghunovelukal

കാക്കനാടന്റെ അഞ്ചു ലഘു നോവലുകളുടെ സമാഹാ‍രമാണ് ഈ പുസ്‌തകം. എന്റെ നഗരം ഒരു സമരകഥ, മറ്റൊരു മുഖം, നായാട്ട്, ഗാവ്‌രിലോ പ്രിന്‍സിപ്പിള്‍, വീണ്ടും ഒരു ദുരന്തം എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‍. വളരെ വ്യത്യസ്‌തമായ പ്രമേയങ്ങള്‍.

അരൂപിയുടെ മൂന്നാം‌പ്രാവ്

ആന്‍ഡ്രൂസ് സേവ്യര്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ നഗരം ഒരു മരണവീടു പോലെ ഇരിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് നിശ്ശബ്ദരായി കടന്നുപോകുന്നവര്‍ അന്യോന്യം നോക്കുന്നില്ല. എന്തോ ഒരു തരം അവിശ്വാസം അവരുടെ മുഖത്ത് കനച്ചുകിടക്കുന്നത് അവന്‍ കണ്ടു. പെരുമ്പടവത്തിന്റെ പ്രശസ്തമായ നോവലുകളിലൊന്ന്‌.