പുരുഷാന്തരങ്ങളിലൂടെ
വയലാര്‍ രാമവര്‍മ്മയുടെ ഏറെയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത യാത്രാവിവരണകൃതി. അതേക്കുറിച്ച് വയലാര്‍ പറയുന്നത് ഇങ്ങനെ: 1956 ഡിസംബറില്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ എനിക്കും പങ്കെടുക്കേണ്ടി വന്നു. ഇന്ത്യയുടെ ആ തലസ്ഥാനം മുഴുവന്‍ ഞാന്‍ ചുറ്റി നടന്നു കാണുകയുണ്ടായി. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന നഗരാവശിഷ്ടങ്ങളും ശതാബ്ദങ്ങളായി ശിരസ്സുയര്‍ത്തി നില്ക്കുന്ന ചരിത്രസ്മാരകങ്ങളും പുതിയ നഗരക്കെട്ടുകളുമെല്ലാം എന്റെയുള്ളില്‍ കുറിച്ചിട്ട കുറിമാനങ്ങള്‍ ഞാനൊന്ന് വിടര്ത്തിപ്പകര്ത്തി നോക്കി… ആ ലേഖനങ്ങളില്‍ ചിലതാണ് ഈ സമാഹാരത്തിലുള്ളത്.
Title: Purushantharangaliloode
Travelogue
Author: Vayalar Ramavarma
Publisher: Sankeerthanam Publications, Kollam
Paper Back
Pages: 56
Price: INR 40