
വിവിധയിനം ചപ്പാത്തികൾ, ഫുൽക്കകൾ, ബൂരികൾ, ആലു മൂലി മേത്തി പറോട്ടകൾ, ഖുബ്ബൂസുകൾ, ഹമ്മസ് റൊട്ടികൾ, അനേക തരം ദാലുകൾ, സബ്ജികൾ, മിക്സഡ് സബ്ജികൾ, പനീർ കറികൾ എന്നിങ്ങനെ അറുപതിലേറെ വിഭവങ്ങളുടെ പാചകക്കുറിപ്പുകളുമായി സുമ ശിവദാസ്.

കൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെ ഒരു കൊച്ചുകുട്ടി മിടുമിടുക്കിയായ ശാസ്ത്രജ്ഞയായി മാറുന്ന മനോഹരമായ കഥ. ശാസ്ത്രത്തിന്റെ രീതിയും രഹസ്യങ്ങളും അതിലളിതമായി വിവരിക്കുന്ന നോവൽ. പരീക്ഷണ നിരീക്ഷണ നിഗമന പാതയിലൂടെ ഏതു കുട്ടിയിലും ശാസ്ത്രകൗതുകം വളർത്താനാകുമെന്ന് പഠിപ്പിക്കുന്നു പ്രൊഫ എസ് ശിവദാസ് ഈ പുസ്തകത്തിലൂടെ.

സൂര്യ ടിവിയിലെ സിന്ദൂരം എന്ന പ്രശസ്തമായ സ്ത്രീകളുടെ പരിപാടിയിൽ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. വൈവിധ്യമാർന്ന ഈ പുസ്തകത്തിൽ 11 വിഭാഗങ്ങളിലായി നൂറിലധികം കുറിപ്പുകളുണ്ട്.

പരിപ്പ്, പപ്പടം, സാമ്പാർ, കാളൻ, അടപ്രഥമൻ, പഴപ്രഥമൻ, അവിയലും തോരനും ഓലനും, പച്ചടിയും കിച്ചടിയും, ഉപ്പേരികൾ, ചിക്കൻ-പെപ്പർ-ജീര ഫ്രൈ, ഉള്ളിക്കോഴി, മട്ടൻ കറി, ബീഫ് ഉലർത്ത്, മീൻ കറികൾ, പ്രോൺസ് വട, ബിരിയാണി, മോരു കാച്ചിയത്, തൈര് പഴം പാനി, പുഡ്ഡിങ്ങുകൾ എന്നിങ്ങനെ അതീവരുചികരമായ നാടൻ വിഭവങ്ങളുമായി വീട്ടരൊരു സദ്യ ഒരുക്കാൻ ഇതാ ഒരു കൈപ്പുസ്തകം. വീട്ടിലെ സദ്യ വിശേഷപ്പെട്ട വിരുന്നാക്കുന്ന ഗ്രന്ഥം.

നമ്മുടെ ശരീരത്തിൽ ഏറ്റവും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന അവയവമാണ് ഹൃദയം. ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദയാഘാതം ഒഴിവാക്കാം. എന്നാൽ, ഹൃദയാഘാതമുണ്ടായാലോ? പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങളും ഇതിലുണ്ട്.

മസാലക്കൊഴുക്കട്ട മുതൽ മധുരക്കൊഴുക്കട്ട വരെ, വത്സൻ മുതൽ പൂവട വരെ, ഉഴുന്നപ്പം മുതൽ ഉരുളിയപ്പം വരെ, മുറുക്കു മുതൽ മധുരസേവ വരെ.. 15 തരം കൊഴുക്കട്ടകളും 7 തരം അടകളും 14 തരം അപ്പങ്ങളും 20 തരം എണ്ണപ്പലഹാരങ്ങളും ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പുകൾ. കൃത്യമായ അളവുകൾ, സുമ ശിവദാസിന്റെ ലളിതമായ പാചകരീതികൾ.