COMPLETE ‘O N V Kurup’

ഓർമയിലെ നിലാക്കീറുകൾ

ormayile nilakeerukal

ജീവിതധന്യതകളുടെ ഒരു നിധിപേടകം കവി തുറക്കുന്നു. സ്നേഹാദരങ്ങൾ നിറഞ്ഞ സ്മരണകളുടെ നിലാവ് പൊഴിയുന്നു. ആർദ്രം, സൗമ്യം, ദീപ്‌തം! ഭീഷ്‌മ സാഹ്നി മുതൽ സാംബശിവൻ വരെ 18 പ്രതിഭാശാലികൾ കവി ഒ എൻ വി കുറിപ്പിന്റെ ഓർമകളിൽ പുനർജനിക്കുന്നു.

നറുമൊഴികൾ

narumozhikal

നറുമൊഴികളും കുറുമൊഴികളുമായി കുഞ്ഞുങ്ങൾക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എൻ വി കുറുപ്പിന്റെ അക്ഷരസമ്മാനം. മധുവിന്റെ മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഈ പുസ്‌തകത്തിൽ 14 കുട്ടിക്കവിതകളും കുട്ടികൾക്കു വേണ്ടിയുള്ള 25 കൊച്ചുകുറിപ്പുകളുമാണുള്ളത്.

ജീവിതയാത്രയില്‍ എനിക്കൊപ്പം

jeevithayathrayil enikkoppam

വഴി കാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മയുടെ പുസ്തകമാണിത്. മലയാളകവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഗന്ധമാര്‍ന്നവയാണവ.

ഓയെന്‍‌വിയിലൂടെ

onviyiloode-b

ഒ എന്‍ വി കുറുപ്പ് മലയാളകവിതയുടെ സൌഭാഗ്യമാണ്. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ സമൃദ്ധമാക്കിയ കവിയുടെ ജീവിതം എന്നും മാതൃകാപരമായിരുന്നു. ഒ എന്‍ വിയുടെ ജീവിതവും കൃതികളും അനുവാചകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചവറ കെ എസ് പിള്ള ഈ പുസ്തകത്തിലൂടെ.

എഴുത്തച്‌ഛന്‍: ഒരു പഠനം

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായ എഴുത്തച്‌ഛന്റെ ശീലുകള്‍ കിളിമകള്‍ ഇന്നും പാടി വരുന്നു. പുരാണേതിഹാസങ്ങള്‍ മലയാളിക്ക് പകര്‍ന്നു നല്‍കി ഭാഷാനവോത്ഥാനത്തിന് തുടക്കം കുറിച്ച തുഞ്ചത്ത് എഴുത്തച്‌ഛനിലേക്ക് മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി നടത്തുന്ന ധൈഷണികയാത്ര.

പെരുമ്പടവത്തിന്റെ അന്‍പതാം പുസ്തകം പുറത്തിറങ്ങി

ONV and Madhupal releases Perumpadavathinte Priyakathakal

നിരൂപകരുടെ മംഗളപത്രം കൊണ്ടല്ല, വായനക്കാരുടെ ഹൃദയത്തിലാണ് പെരുമ്പടവം ശ്രീധരന്‍ വളര്‍ന്നതെന്ന് കവി ഒ എന്‍ വി കുറുപ്പ് അഭിപ്രായപ്പെട്ടു. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിലൂടെ പുറത്തു വരുന്ന പെരുമ്പടവം ശ്രീധരന്റെ അന്‍പതാം പുസ്തകം; പെരുമ്പടവത്തിന്റെ പ്രിയകഥകള്‍ കൊല്ലത്ത് പ്രകാശനം ചെയ്യുകയായിരുന്നു ഒ എന്‍ വി.