ESSAYS

ഇരുട്ട് കോരി വെയിലത്തിട്ട്

ഇരുട്ട് കോരി വെയിലത്തിട്ട്

വർത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങൾക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാൽ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങൾക്കും അശ്ലീലതകൾക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങൾ. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓർമ്മകൾ … ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങൾ.

മഹാഭാരതത്തിലൂടെ

മഹാഭാരതത്തിലൂടെ

“ഈ പുസ്തകം സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ യാതൊരു സങ്കീർണ്ണതകളുമില്ലാതെയാണ് മുല്ലക്കര എഴുതുന്നത്. വർത്തമാനം പറച്ചിലിലൂടെ, ഇതിഹാസ കാലഘട്ടത്തിലെ അമാനുഷരുടെയൊക്കെ കൈപിടിച്ചുനടക്കുവാൻ സാധാരണക്കാരനെ പ്രാപ്തനാക്കുന്നുമുണ്ട് ഇദ്ദേഹം ”
– സുഗതകുമാരി

ഓർമയിലെ നിലാക്കീറുകൾ

ormayile nilakeerukal

ജീവിതധന്യതകളുടെ ഒരു നിധിപേടകം കവി തുറക്കുന്നു. സ്നേഹാദരങ്ങൾ നിറഞ്ഞ സ്മരണകളുടെ നിലാവ് പൊഴിയുന്നു. ആർദ്രം, സൗമ്യം, ദീപ്‌തം! ഭീഷ്‌മ സാഹ്നി മുതൽ സാംബശിവൻ വരെ 18 പ്രതിഭാശാലികൾ കവി ഒ എൻ വി കുറിപ്പിന്റെ ഓർമകളിൽ പുനർജനിക്കുന്നു.

സഖാവേ, നാം ആര്‍ക്കുവേണ്ടി വിലപിക്കണം?

sakhave-vilapikkanam

മലയാള മനോരമയില്‍ ബുധനാഴ്ചകളില്‍ സക്കറിയ എഴുതിയ ബുധനും ഞാനും എന്ന പംക്തിയില്‍ പ്രത്യക്ഷപ്പെട്ട 24 കുറുപ്പുകളാണ് ഈ പുസ്തകത്തില്‍. ആഫ്രിക്കയിലൂടെ സഞ്ചരിക്കവേ എഴുതപ്പെട്ടവയാണ് ഭൂരിഭാഗവും. മലയാളസാഹിത്യം കാടായിത്തീരുമ്പോഴുള്ള പ്രശ്നങ്ങള്‍ മുതല്‍ പഷ്ണിക്കാരുടെ ഉത്തരാധുനികത വരെ ഈ കുറിപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

ഓയെന്‍‌വിയിലൂടെ

onviyiloode-b

ഒ എന്‍ വി കുറുപ്പ് മലയാളകവിതയുടെ സൌഭാഗ്യമാണ്. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ സമൃദ്ധമാക്കിയ കവിയുടെ ജീവിതം എന്നും മാതൃകാപരമായിരുന്നു. ഒ എന്‍ വിയുടെ ജീവിതവും കൃതികളും അനുവാചകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചവറ കെ എസ് പിള്ള ഈ പുസ്തകത്തിലൂടെ.

സ്തുതിയായിരിക്കട്ടെ

കേരളത്തിന്റെ പ്രശ്നങ്ങളും മലയാളിയുടെ ആകുലതകളും സക്കറിയയുടെ വാക്കുകളില്‍. ആഗോളവത്കരണം എന്ന അശ്ലീലപദം, എലിപ്പത്തായത്തിലെ മലയാളി, അമൃതാനന്ദമയി ഭരിച്ചാലെന്ത്?, കരിമണലിന്റെ കാപട്യങ്ങള്‍ തുടങ്ങി 25 ആര്‍ജവമുള്ള ലേഖനങ്ങള്‍. 2004-ല്‍ ആദ്യമായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ്.