ബഷീറിന്റെ ആകാശങ്ങള്‍ പ്രകാശനം ചെയ്തു

പെരുമ്പടവം ശ്രീധരന്‍ രചിച്ച ബഷീറിന്റെ ആകാശങ്ങള്‍ തിരുവനന്തപുരത്ത് പ്രകാശിപ്പിക്കപ്പെട്ടു. ആദ്യപ്രതി റോസ്മേരിക്ക് നല്‍കിക്കൊണ്ട് സുഗതകുമാരിയാണ് പ്രകാശനം നിര്‍വഹിച്ചത്. പെരുമ്പടവം ശ്രീധരന്‍ ബഷീറിനെക്കുറിച്ചെഴുതിയ ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളും ബഷീര്‍ അയച്ച കത്തുകളും ബഷീറിന്റെ സഹോദരന്‍ അബൂബക്കറിന്റെ ആശംസയും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഡി സി ബുക്‍സ് പുസ്തകമേളയോടനുബന്ധിച്ച് വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍, ആശ്രാ‍മം ഭാസി, പ്രവീണ്‍, എം ടി ബാബു എന്നിവര്‍ പങ്കെടുത്തു.

Discuss This Book