പെരുമ്പടവത്തിന്റെ അന്‍പതാം പുസ്തകം പുറത്തിറങ്ങി

ONV and Madhupal releases Perumpadavathinte Priyakathakal

ONV and Madhupal release Perumpadavathinte Priyakathakal

നിരൂപകരുടെ മംഗളപത്രം കൊണ്ടല്ല, വായനക്കാരുടെ ഹൃദയത്തിലാണ് പെരുമ്പടവം ശ്രീധരന്‍ വളര്‍ന്നതെന്ന് കവി ഒ എന്‍ വി കുറുപ്പ് അഭിപ്രായപ്പെട്ടു. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിലൂടെ പുറത്തു വരുന്ന പെരുമ്പടവം ശ്രീധരന്റെ അന്‍പതാം പുസ്തകം; പെരുമ്പടവത്തിന്റെ പ്രിയകഥകള്‍ കൊല്ലത്ത് പ്രകാശനം ചെയ്യുകയായിരുന്നു ഒ എന്‍ വി.

സാഹിത്യാസ്വാദകന്മാരെ ആദരിക്കല്‍ പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ധാരണയുടെ പുറത്ത് ആകാറുണ്ട്. ഇതിനു വിപരീതമായി, വായനക്കാര്‍ വളര്‍ത്തിയ എഴുത്തുകാരനാണ് പെരുമ്പടവം. മലയാളപ്രസാധനരംഗത്തെ അസാധാരണ കൂട്ടുകെട്ടാണ് സങ്കീര്‍ത്തനത്തിന്റെ ആശ്രാമം ഭാസിയും പെരുമ്പടവുമായി ഉള്ളത്. ~ ഒ എന്‍ വി പറഞ്ഞു.

ഡോ. ബി എ രാജാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മധുപാല്‍ പുസ്തകം ഏറ്റുവാങ്ങി. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, പെരുമ്പടവം ശ്രീധരന്‍, സി ഐ സി സി ജയചന്ദ്രന്‍, ആശ്രാമം ഭാസി, ചവറ കെ എസ് പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Discuss This Book