കൽക്കണ്ടക്കഥകൾ

kalkkandakathakal

കുട്ടികൾക്ക് കൊതി തീരുവോളം നുണയാൻ മനുപ്രതാപ് രചിച്ച കുറേ കൽക്കണ്ടക്കഥകൾ ഇതാ. വായിക്കുന്തോറും മധുരം ഊറിയൂറി വരുന്ന കൽക്കണ്ടത്തുണ്ടുകളാണ് ഇതിലെ ഓരോ കഥയും. വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും മധുരം നിറഞ്ഞ ഒരു പുസ്തകം.

രുചിക്കൂട്ട്

Ruchikoottu

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. പ്രകൃതി കനിഞ്ഞു നൽകുന്ന ഇലകളും പൂക്കളും ഫലമൂലാദികളുമൊക്കെ വ്യത്യസ്തമായ രീതിയിൽ പാകം ചെയ്ത് രുചിയേറുന്ന, എന്നാൽ ആരോഗ്യപ്രദമായ, വിഭവങ്ങൾ തയാറാക്കാം. ഭക്ഷണത്തോട് വിമുഖത കാണിക്കുന്നവരെപ്പോലും ഭക്ഷണപ്രിയരാക്കി മാറ്റുന്ന രുചിക്കൂട്ടുകളുടെ ഗ്രന്ഥമാണ് ചിത്രാ ശ്രീകുമാർ തയാറാക്കിയ രുചിക്കൂട്ട്.

ഇറച്ചിക്കറികൾ കട്‌ലറ്റുകൾ റോസ്റ്റുകൾ

Irachi Currykal Cutletukal Roastukal

ഉള്ളിക്കോഴിയും മരുന്നുകോഴിയും മുതൽ ഇറച്ചിവടയും മറാഠിമട്ടണും വരെ അതിരുചികരമായ മാംസവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. സുമ ശിവദാസ് തയാറാക്കിയ ‘ഇറച്ചിക്കറികൾ കട്‌ലറ്റുകൾ റോസ്റ്റുകൾ’ എന്ന പുസ്തകത്തിൽ ചിക്കൻ ഫ്രൈ, ചിക്കൻ തീയൽ, ഇംഗ്ലിഷ് ചിക്കൻ, പെപ്പർ ചിക്കൻ, ചിക്കൻ ബെയ്ക്ക്, ചിക്കൻ സ്റ്റ്യൂ, തൈര് മട്ടൺ കറി, റോഗൻ ജോഷ്, പാച്ചോരി, കോഴിക്കുമ്പളങ്ങ എന്നിങ്ങനെ 45 വിഭവങ്ങളുടെ കുറിപ്പുകളും നിരവധി പൊടിക്കൈകളുമുണ്ട്.

എഡിസൺ പഠിപ്പിക്കുന്ന വിജയമന്ത്രങ്ങൾ

Edison Padippikkunna Vijayamanthrangal

ജന്മനാ കേൾവിക്കുറവുണ്ടായിരുന്ന കുട്ടി. മന്ദബുദ്ധിയെന്നു മുദ്ര കുത്തി സ്‌കൂളിൽ നിന്നും ഉപേക്ഷിച്ച കുട്ടി. അവനെങ്ങനെ വളർന്നു മഹാനായ ഒരു കണ്ടുപിടുത്തക്കാരനായി? 1903 അമേരിക്കൻ പേറ്റന്റുകളുടെ ഉടമയായി? വൻ വ്യവസായിയും കോടീശ്വരനുമായി? അതിനുത്തരമാണ് പ്രൊഫ. എസ് ശിവദാസ് എഴുതിയ ഈ പുസ്തകം. വിജയം സ്വപ്നം കാണുന്നവരേ, ഇതു നിങ്ങൾക്കുള്ളതാണ്.

എന്റെ ബേബിച്ചായൻ

Ente Babychayan

എഴുത്തുകാരന്റെ സഹധർമിണിയിൽ നിന്ന് എഴുത്തിന്റെ സഹചാരിയായി മാറിയ അമ്മിണി കാക്കനാടൻ, പ്രിയപ്പെട്ട ബേബിച്ചായനോടൊപ്പമുള്ള നാലര പതിറ്റാണ്ട് പിറകോട്ടു വായിക്കുന്നു. ഓർമകളുടെ ഈ ആൽബത്തിൽ മലയാളത്തിന്റെ സാഹിത്യ, സാംസ്കാരിക പരിച്ഛേദം തെളിമയോടെ വായിക്കാം; ഒപ്പം ഒരു പച്ച മനുഷ്യന്റെ ജീവിതപ്പാതയും.

പാചകം പഠിക്കാം പഠിപ്പിക്കാം

Pachakam Padikkam Padippikkam

പാചകം പഠിച്ചുതുടങ്ങുന്നവർക്ക് ഒരു കൈപ്പുസ്തകം. പ്രസിദ്ധ പാചകവിദഗ്ദ്ധയായ സുമ ശിവദാസ് തയാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിൽ അറുപതിലധികം വിഭവങ്ങൾ തയാറാക്കുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം നിരവധി പൊടിക്കൈകളും എളുപ്പവഴികളും.